ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി . കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 നാണ്. അന്നേദിവസം സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധിയാണ്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.