അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്. പിന്നീട് മലയാളത്തില്‍ അധികം സജീവമായില്ലെങ്കിലും തെലുങ്കില്‍ തിരക്കേറിയ താരമാണ് ഇപ്പോള്‍ അനുപമ. ഇപ്പോഴിതാ അനുപമ പരമേശ്വരന് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘തില്ലു സ്ക്വയര്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് പോസ്റ്ററില്‍ അനുപമയുള്ളത്. പുതുവര്‍ഷത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ്. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോര്‍ട്ട് ഉണ്ട്. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. ചിത്രം സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും. 2022 ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് മാലിക് റാം സംവിധാനം ചെയ്യുന്ന തില്ലു സ്ക്വയര്‍.
‘തില്ലു സ്ക്വയര്‍’ ചിത്രത്തില്‍ അതീവ ഗ്ലാമറസായി അനുപമ
