2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന്ജില്ലകളില് കൂടി ഹബ്ബ് ആന്റ് സ്പോക്ക് മാതൃക കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കാര്‍സ്നെറ്റ് എ.എം.ആര്. ശൃംഖല 40 ആശുപത്രികളിലേക്ക് ഇതിനോടകം വ്യാപിപ്പിച്ചിട്ടുണ്ട്.ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികൾ ആക്കി മാറ്റാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി.