ഇറാന് പിടിച്ചെടുത്ത കപ്പലില് നിന്ന് മോചിതയായ ആന് ടെസ കോട്ടയത്തെ വീട്ടിലെത്തി. വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് മോചനം വേഗത്തിലാക്കിയതെന്നും, മോചനത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നുവെന്നും ആൻ പറഞ്ഞു. കപ്പല് പിടിച്ചെടുത്തെങ്കിലും ജീവനക്കാരോട് നല്ലരീതിയിലാണ് പെരുമാറിയതെന്നും ആന് പറഞ്ഞു. ആന് കൊച്ചിയില് വിമാനമിറങ്ങിയ ചിത്രം വിദേശകാര്യമന്ത്രി എസ്.ജയശങ്കര് പങ്കുവച്ചു. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള് ഊര്ജിതമായി തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇറാന് പിടിച്ചെടുത്ത കപ്പലില് നിന്ന് മോചിതയായ ആന് ടെസ വീട്ടിലെത്തി
