സിനിമയിൽ അവസരങ്ങൾ ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാഗമായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു. പവർഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ഗ്രൂപ്പ് ഒരാളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു. പാർവതി കഴിവുള്ള നടിയാണ്. സംവിധായകരും തിരക്കഥാകൃത്തുക്കളും അവസരം തന്നാൽ മാത്രമേ അഭിനയിക്കാൻ സാധിക്കൂ എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.
സിനിമയിൽ അവസരങ്ങൾ ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്
