മെഴ്സിഡീസ്-ബെന്സ് അവരുടെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ലൈഫ്സ്റ്റൈല് ഓഫ്റോഡ് ലക്ഷ്വറി എസ്യുവിയായ എഎംജി ജി 63 ‘കളക്ടേര്സ് എഡിഷന്’ 2025 ജൂണ് 12 -ന് പുറത്തിറക്കും. ജി-ക്ലാസിന്റെ ‘ഇന്ത്യ-ഇന്സ്പയര്ഡ്’ പതിപ്പ് ആദ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ ഊര്ജ്ജസ്വലമായ സംസ്കാരത്തിനും ഭൂപ്രകൃതിക്കും ഒരു ആദരസൂചകമായിയാണ് പുതിയ ‘കളക്ടേര്സ് എഡിഷന്’ എത്തുന്നത്. മെര്സിഡീസ് ബെന്സ് ഇന്ത്യ, മെര്സിഡീസ് ബെന്സ് റിസര്ച്ച് ആന്ഡ് ഡെവലപ്മെന്റ് ഇന്ത്യ എന്നിവിടങ്ങളിലെ ടീമുകള് സംയുക്തമായിട്ടാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നു. പവര്ട്രെയിനിന്റെ കാര്യത്തിലേക്ക് വരുമ്പോള്, ജി 63 കളക്ടേര്സ് എഡിഷന് സ്റ്റാന്ഡേര്ഡ് മോഡലിനെ അപേക്ഷിച്ച് കാര്യമായ മെക്കാനിക്കല് അപ്ഡേറ്റുകളൊന്നും ലഭിക്കാന് സാധ്യതയില്ല. 577 ബിഎച്ച്പി കരുത്തും 850 എന്എം പീക്ക് ടോര്ക്കും പുറപ്പെടുവിക്കുന്ന പരിചിതമായ എഎംജി 4.0 ലീറ്റര് ട്വിന്-ടര്ബോ വി8 പെട്രോള് എന്ജിനാണ് സ്പെഷ്യല് എഡിഷനിലും എത്തുന്നത്.
എഎംജി ജി 63 ‘കളക്ടേര്സ് എഡിഷന്’ ജൂണ് 12ന്
