പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരുമെന്ന് വ്യോമ ഗതാഗത മന്ത്രാലയം വിശദമാക്കി. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാൻ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്ഥാൻ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടർച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. നിലവിലെ വിലക്ക് നവംബർ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയർമാൻ പാകിസ്ഥാൻ പുറത്തിറക്കിയത്.
പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരുമെന്ന് റിപ്പോർട്ട്
