ക്രിസ്മസ് പുതുവത്സര സീസണിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് 16000 രൂപ വരെയായി. കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം രൂപയും കൊച്ചിയിലേക്കുള്ള ടിക്കറ്റിന് 12000 ത്തിലേറെ രൂപ കൊടുക്കണം. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് 9000 രൂപ മുതൽ 16500 വരെയാണ് നിരക്ക്. കോഴിക്കോട്ടേക്ക് 8000 രൂപ മുതൽ 12000 രൂപ വരെ. കൊച്ചിക്ക് 17500 രൂപ വരെയായി. ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് 10,000 രൂപയായി നിരക്ക് ഉയർന്നു. വരും ദിവസങ്ങളിൽ ഇനിയും ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന.
ക്രിസ്മസ് പുതുവത്സര സീസണിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
