അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ടെക് ഇന്നൊവേഷന്‍ കമ്പനിയായ മാറ്റര്‍, വരാനിരിക്കുന്ന ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയ്ക്കായി ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ടുമായി സഹകരിക്കുന്നു. എയിറ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനുമാണ് അവസരമൊരുക്കുന്നത്. ഇന്ത്യയിലെ 25 ജില്ലകളില്‍ ഉടനീളമുള്ള ഉപഭോക്താക്കള്‍ക്ക് 2000 പിന്‍ കോഡുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ബൈക്ക് പ്രത്യേക ഓഫറുകളിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്സസ് നല്‍കിക്കൊണ്ട് വാങ്ങാം. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാര്‍ത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5കിവാട്ട് ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഇതിനുള്ളത്. നാല് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഇലക്ട്രിക് മോട്ടോര്‍ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.