കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നും സര്‍ക്കാര്‍ നല്കിയ ധനസഹായം തൃപ്തികരമല്ലെന്നും കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. സര്‍ക്കാര്‍ നല്കിയ 10 ലക്ഷം രൂപ പോരെന്നും മകള്‍ക്കും ജോലി നല്‍കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
ബിന്ദുവിന്റെ കുടുംബത്തിന് നല്കിയ ധനസഹായത്തില്‍ അതൃപ്തി അറിയിച്ച് അടൂർ പ്രകാശ്
