Untitled design 2025 11 18T102524.079

സാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് ലോക സിനിമാപ്രേമികൾക്കിടയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന് ഓണററി ഓസ്‌കർ നൽകി അക്കാദമി. സിനിമയിലെ ടോം ക്രൂസിന്റെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് അക്കാദമി ഓണററി ഓസ്‌കർ നൽകിയിരിക്കുന്നത്. ഞായറാഴ്ച നടന്ന ഗവർണേഴ്‌സ് അവാർഡ്‌സിൽ വച്ചാണ് ടോം ക്രൂസിന് പുരസ്കാരം നൽകിയത്. നേരത്തെ മൂന്ന് തവണ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും താരത്തിന് പുരസ്കാരം ലഭിച്ചിരുന്നില്ല.  സംവിധായകൻ അലജാന്ദ്രോ ജി ഇനാരിറ്റുവാണ് ടോം ക്രൂസിന് പുരസ്ക്കാരം നൽകിയത്. ‘ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ’, ‘ജെറി മഗ്വെയർ’ എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടനുള്ള രണ്ട് നാമനിർദ്ദേശങ്ങളും, ‘മഗ്നോളിയ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സഹ നടനുള്ള നാമ നിർദ്ദേശവുമാണ് നേരത്തെ ടോം ക്രൂസിന് ലഭിച്ചിരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *