ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിലെ സാന്നിധ്യം അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും രാജ്യത്തിന്റെ പുരോഗതിയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള സാക്ഷ്യമാകും.
കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം
