ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ലെന്നും ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും യുപി പോലുളള ചില സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയേക്കും. നിയമപരമായും ജനാധിപത്യപരമായും മുസ്ലീം സംഘടനകൾ ഇത് നേരിടുമെന്നും, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകൾക്കെതിരായ നീക്കം പ്രതിഷേധാർഹമെന്ന് അബ്ദുസമ്മദ് പൂക്കോട്ടൂർ
