ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ തീരദേശം വൃത്തിയാക്കുന്നതിന്റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ സുവോളജി വിഭാഗം മേധാവിയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ചാകാൻ കാരണമെന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ ഇക്കാര്യം വ്യക്തമാകൂ.
ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി
