ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്നും ദില്ലി ലോക്സഭാ സീറ്റിലെ ഇന്ത്യൻ സഖ്യത്തിൻ്റെ സ്ഥാനാർഥി കൂടിയായ എംഎൽഎ സോംനാഥ് ഭാരതി പറഞ്ഞു. മിക്ക എക്സിറ്റ് പോൾ ഫലങ്ങളും ദില്ലിയിലെ ഏഴ് സീറ്റുകളിൽ ആറെണ്ണമെങ്കിലും ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. എന്നാൽ ദില്ലിയിലെ ഏഴ് സീറ്റിലും എഎപി ജയിക്കുമെന്നും, നാല് സീറ്റുകളിൽ എഎപിയും മൂന്ന് സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നു. ഇന്ത്യ സഖ്യം ദില്ലി തൂത്തുവാരി ഏഴ് മണ്ഡലങ്ങളിലും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലേറിയാൽ തല മുണ്ഡനം ചെയ്യുമെന്ന് എഎപി സ്ഥാനാർഥി
