തമിഴ്നാട് തിരുനെൽവേലിയിലെ കോടതിക്ക് മുന്നിൽ നാലംഗ സംഘം പൊലീസ് നോക്കിനിൽക്കെ യുവാവിനെ വെട്ടിക്കൊന്നു. ഡിഎംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ നിഗമനം. കഴിഞ്ഞ വർഷം ഡിഎംകെ പ്രാദേശിക നേതാവ് രാജാമണി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പൊണ് തിരുനെൽവേലി സ്വദേശിയായ മായാണ്ടി പാളയംകോട്ട കോടതിയിൽ എത്തിയത്. രാവിലെ 10.15ന് കോടതിക്ക് സമീപം നിൽക്കുമ്പോൾ കാറിലെത്തിയ നാലംഗ സംഘം മായാണ്ടിയെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഓടിയെത്തും മുൻപേ മൂന്ന് പേർ കാറിൽ കയറി രക്ഷപ്പെട്ടെങ്കിലും രാമകൃഷ്ണൻ എന്നയാളെ അഭിഭാഷകർ പിടിച്ചുനിർത്തി. മായാണ്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിൽ തിരുനെൽവേലി സ്റ്റേഷൻ പരിധിയിൽ നിന്ന് തന്നെ ശിവ, മനോരാജ്, തങ്ക മഹേഷ് എന്നീ പ്രതികൾ അറസ്റ്റിലായി. രാജാമണിയുടെ സഹോദരൻ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്നാണ് നിഗമനം.
തമിഴ്നാട് തിരുനെൽവേലിയിലെ കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു
