ജനുവരി 22ന് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാർ പണിമുടക്കുന്നു . സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. തിങ്കളാഴ്ച നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്.ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
ജനുവരി 22ന് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാർ പണിമുടക്കുന്നു
