കളിയിക്കാവിള ദീപു കൊലക്കേസിൽ പ്രതി കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്തി. പ്രതി അമ്പിളി കൊലപാതകത്തിനായി ഉപയോഗിച്ച കത്തി തോട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ദീപുവിനെ ആദ്യം ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി, അതിനുശേഷം കൈയിൽ ഗ്ലൗസ് ധരിച്ച് പ്രതി കൊലപാതകം നടത്തുകയായിരുന്നു. അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ്, ഡ്രൈവിങ് സീറ്റിലിയിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച്കഴുത്തിൽ മുറിവേൽപ്പിച്ചത്. സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയ പാറശ്ശാല സ്വദേശി സുനിലിനായി പൊലീസ് അന്വേഷണം തുടങ്ങി.
കളിയിക്കാവിള ദീപു കൊലക്കേസിൽ പ്രതി കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്തി
