◾https://dailynewslive.in/ ബിജെപി നേതാവ് ഓം ബിര്‍ള വീണ്ടും ലോക്സഭാ സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്.ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി ഓം ബിര്‍ളക്കായി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കര്‍ ശബ്ദവോട്ടോടെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ചേര്‍ന്ന് ഓംബിര്‍ളയെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു.
◾https://dailynewslive.in/ ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചുകൊണ്ട് സ്പീക്കര്‍ കടമ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും രാഹുല്‍ ഗാന്ധിയും സ്പീക്കര്‍ക്ക് വാഗ്ദാനം ചെയ്തു.
◾
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സഭയില്‍ ശ്രദ്ധ നേടി രാഹുല്‍ ഗാന്ധി. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും, തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു. അതേസമയം കൂടിയാലോചനകളില്ലാതെയാണ് രാഹുലിന് സോണിയ ഗാന്ധി പ്രതിപക്ഷ സ്ഥാനം നല്‍കിയതെന്നും, ഇത് ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്നും ബിജെപി പ്രതികരിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടര്‍ന്ന് വീട് ഭാഗീകമായി തകര്‍ന്നു. അമ്പലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. മൂന്നാര്‍ ദേവികുളം കോളനിയില്‍ വീടിനു മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞു വീണ് അപകടം. ആര്‍ക്കും ആളപായമില്ല. മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ കനത്ത മഴയില്‍ ഇടുക്കി ജില്ല അതീവ ജാഗ്രതയിലേക്ക്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കല്ലാര്‍കുട്ടി ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നതിന് അനുമതി നല്കി. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ കാലവര്‍ഷം കനത്തതോടെ വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നിവയില്‍ നിന്ന് വൈദ്യുതാഘാതം ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം എന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/
◾https://dailynewslive.in/ തോമസ് ചാഴിക്കാടന് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് കോട്ടയത്തെ തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തോല്‍വിയെ സംബന്ധിച്ചുള്ള അന്വേഷണവും കേരള കോണ്‍ഗ്രസ് വേണ്ടെന്ന് വച്ചു.
◾https://dailynewslive.in/ വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്.അനില്‍. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങള്‍ക്ക് വില കയറാന്‍ കാരണമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.വിലക്കയറ്റം പരിഹരിക്കുന്നതിനും ഇടപെടുന്നതിലും സര്‍ക്കാറും സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളും പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര് അധ്യക്ഷത വഹിച്ചു.കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കിയിരുന്നവരാണ് അധ്യാപകര്‍. സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകും. എസ് സി, എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.
◾https://dailynewslive.in/ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ വീണ്ടും മാറ്റം. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലപരിധി 18 ല്‍ നിന്ന് 22 വര്‍ഷമായി ഉയര്‍ത്തി. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
◾https://dailynewslive.in/ മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ നിയോഗിച്ചത് കമ്മിഷനെ അല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കരുതെന്നും മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.മലപ്പുറം ജില്ലയുടെ ഒരു പ്രാദേശിക പ്രശ്നമായി വിഷയത്തെ ലഘൂകരിച്ച് കാണരുതെന്ന് പെ കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂരില്‍ പതിമൂന്നുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. രണ്ടാഴ്ച മുമ്പ് മരിച്ച പെണ്‍കുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. സമാന ലക്ഷണങ്ങളോടെ ഒരാള്‍ കൂടി കോഴിക്കോട് ചികിത്സയില്‍ തുടരുന്നുണ്ട്.
◾https://dailynewslive.in/ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.നിലവില്‍ സിപിഎം അംഗമായ നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുളള താത്പര്യം പാര്‍ട്ടിയെ അറിയിച്ചെന്നാണ് വിവരം.
◾https://dailynewslive.in/ കോട്ടയം ആകാശപാത നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോട്ടയം ആകാശപാതയില്‍ സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാര്‍ മറുപടി നല്കി. ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂര്‍ത്തിയാകാത്തത് വലിയ വിവാദമായിരുന്നു
◾https://dailynewslive.in/ സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് കേരള പൊലീസ്. ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം.
◾https://dailynewslive.in/ സിപിഎം പുറത്താക്കിയ മനു തോമസിനെതിരെ വിമര്‍ശനവുമായി പി ജയരാജന്. മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവര്‍ത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ഒരു പത്രത്തില്‍ നടത്തിയ പരാമര്‍ശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാന്‍ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജന് ഫേസ്ബുക്കില്‍ പറഞ്ഞു.
◾https://dailynewslive.in/ എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല കേരളയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. 19 ദിവസം കൊണ്ടാണ് കെടിയു ഫലപ്രഖ്യാപനം നടത്തിയത്. സര്‍വകലാശാല വിസി സജി ഗോപിനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.
◾https://dailynewslive.in/ കാസര്‍കോട് പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മിക്കാനാണ് കണ്ടെയ്നറുകള്‍ മാറ്റുന്നത്. 24 കണ്ടെയ്നറുകളാണ് ആദ്യ ഘട്ടത്തില്‍ മാറ്റുന്നത്. 45,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം സെപ്റ്റംബറില്‍ തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
◾https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ ദില്ലി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാള് ജയിലിന് പുറത്ത് എത്താതെയിരിക്കാനുള്ള ഗൂഢാലോചന കേന്ദ്രം നടത്തുകയാണെന്ന് എഎപി ആരോപിച്ചു.
◾https://dailynewslive.in/ പേരക്ക പറിച്ചതിനെ ദളിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനo. തെലങ്കാനയിലെ ഷാബാദ് മണ്ഡലിലുള്ള കേസാറാം ഗ്രാമത്തില്‍ ജൂണ്‍ 22-നാണ് സംഭവം . കുട്ടിയുടെ കൈ രണ്ടും കയര്‍ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദന്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി.രണ്ട് ദിവസം മുന്‍പ് കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ മധുസൂദന്‍ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6600 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
◾https://dailynewslive.in/ ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന ഡെക്ക്വര്‍ത്ത് ലൂയിസ് നിയമത്തിന്റെ സ്രഷ്ടാക്കളിലൊരാളായ ഫ്രാങ്ക് ഡെക്ക്വര്‍ത്ത് (84) അന്തരിച്ചു. മഴകാരണം കളി മുടങ്ങുന്ന സന്ദര്‍ഭങ്ങളില്‍ ജേതാക്കളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന നിയമമാണിത്. ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റീഷ്യനായ ഫ്രാങ്ക് ഡെക്ക്വര്‍ത്തും ഗണിതശാസ്ത്രജ്ഞനായ ആന്റണി ലൂയിസും ചേര്‍ന്നാണ് ഈ മഴനിയമം ആവിഷ്കരിച്ചത്. 1997ലാണ് ഇവരുടെ മഴനിയം ക്രിക്കറ്റില്‍ പരീക്ഷിച്ചുതുടങ്ങിയതെങ്കിലും 2001 മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മത്സരങ്ങളില്‍ ഉപയോഗിച്ചുതുടങ്ങിയത്.
◾https://dailynewslive.in/ കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍. ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് കടന്നത്. മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാനഡ പെറുവിനെ തോല്പിച്ചു.
◾https://dailynewslive.in/ കേരളാ ബാങ്കിനെ ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്. വായ്പാ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്കു മുകളില്‍ വ്യക്തിഗത വായ്പ നല്കാന് പാടില്ലെന്നാണ് നിര്‍ദേശം. നല്കിയ വായ്പകള്‍ ഘട്ടംഘട്ടമായി തിരിച്ചു പിടിക്കണം. വായ്പാ നിയന്ത്രണത്തില്‍ വിവിധ ശാഖകള്‍ക്കു ബാങ്ക് കത്തയച്ചിട്ടുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് നടപടി. ബാങ്കിന്റെ വ്യക്തിഗത വായ്പാ പരിധി 40 ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി കുറയ്ക്കുന്നതു സംബന്ധിച്ച് എല്ലാ റീജനല്‍ മാനേജര്‍മാര്‍ക്കും സിപിസി മേധാവികള്‍ക്കും അയച്ച കത്തിലാണ് നബാര്‍ഡ് ഇന്സ്പെക്ഷന് പ്രകാരം ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ നിലവിലെ ‘ബി’ കാറ്റഗറിയില്‍നിന്ന് ‘സി’ കാറ്റഗറിയിലേക്കു മാറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. 25 ലക്ഷത്തിനു മുകളില്‍ വിതരണം ചെയ്തിട്ടുള്ള വ്യക്തിഗത വായ്പകളും ക്യാഷ് ക്രെഡിറ്റുകളും ഇനി മുതല്‍ ചട്ടലംഘനമാകുമെന്നതിനാല്‍ ഇതിന്റെ പരിധി ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരണമെന്നു സര്‍ക്കുലറില്‍ പറയുന്നു. ഇടപാടില്‍ 80 ശതമാനം വ്യക്തിഗത വായ്പകളായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാകും. കേരളാ ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റി നബാര്‍ഡാണ്. ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തില്‍ കൂടുതലായത് കേരളാ ബാങ്കിന് തിരിച്ചടിയായി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പ വഴി കിട്ടാക്കടവും കൂടിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രതികരണത്തിന് ബാങ്ക് തയാറായില്ല.
◾https://dailynewslive.in/ പ്രീമിയം ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോണ്‍ അവതരിപ്പിച്ചു. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഗാലക്സി എസ്24 അള്‍ട്രായാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക് എന്നി നിറങ്ങള്‍ക്ക് പുറമേ ടൈറ്റാനിയം യെല്ലോ വെരിയന്റിലും ഫോണ്‍ ലഭ്യമാണ്. ഗാലക്സി എഐ ആയാണ് ഇതിന് കരുത്തുപകരുന്നത്. ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്ക്രിപ്റ്റ് അസിസ്റ്റ്, ഇന്റര്പ്രേട്ടര്, അടക്കം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയത്. 128 ജിബി റാമും 256 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ബേസ് മോഡലിന് 1,29,999 രൂപയാണ് വില. 1,117,999 രൂപയാണ് ഓഫര്‍ പ്രൈസ്. 12ജിബി റാമും 512 ജിബി സ്റ്റോറേജ് കപാസിറ്റിയുള്ള മോഡലിന് പതിനായിരം രൂപ കൂടി ഉയരും. എന്നാല്‍ ഓഫറുകളുടെ സഹായത്തോടെ 1,27,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ഒരു ടിബി സ്റ്റോറേജ് കപാസിറ്റിയുള്ള മോഡലിന് 1,59,999 രൂപയാണ് വില. ഓഫര്‍ കിഴിച്ച് 1,47,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. കാഷ് ബാക്ക് അടക്കമുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഇന്ത്യന്‍ 2’. ഉലകനായകന് കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സാങ്കേതിക തികവുകൊണ്ട് മികച്ചു നില്‍ക്കുന്നതാണ്. സേനാപതി ഈസ് ബാക്ക് ഇന്‍ സ്റ്റൈല്‍ എന്ന ക്യാപ്ഷനോടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് ട്രെയിലര്‍ പങ്കുവെച്ചിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. ദശാവതാരം, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതില്‍ കാണാം. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യന്‍ 2ല്‍ കൊണ്ടുവരുന്നു. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അനിരുദ്ധ് ആണ് സംഗീത സംവിധാനം. പാ വിജയ്, താമരൈ, കബിലന് വൈരമുത്തു, തെരുക്കുറല്‍ അറിവ് എന്നിവരാണ് വരികള്‍ എഴുതിയത്. ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന് സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.
◾https://dailynewslive.in/ ശ്രദ്ധ കപൂറും രാജ്കുമാര് റാവുവും ഒന്നിച്ച് 2018 ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു ‘സ്ത്രീ’. അമര്‍ കൗശിക് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. മഡോക്ക് പ്രൊഡക്ഷന്റെ ഹൊറര്‍ ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രമാണ് ‘സ്ത്രീ 2’. സ്ത്രീക്ക് പുറമേ ഭീഡിയ (2022), മുഞ്ജ്യ (2024) എന്നീ ചിത്രങ്ങളും ഇറങ്ങിയിരുന്നു. ഈ ചിത്രങ്ങളുടെ അവസാനം സ്ത്രീ2 വിന്റെ സൂചന നല്‍കിയിരുന്നു. രാജ്കുമാര് റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.തമന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ ആദ്യ ഹിന്ദി ചിത്രമാണ് സ്ത്രീ 2. അരമനൈ 4 ആണ് തമന്നയുടെ അവസാനം റിലീസായ ചിത്രം. രാജ്കുമാര് റാവുവിന്റെയും ശ്രദ്ധയുടെയും ഓണ്‍-സ്ക്രീന്‍ കെമിസ്ട്രി കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഇപ്പോള്‍ ഇറങ്ങിയ ടീസറിലുണ്ട്. രാജ്കുമാര് റാവുവിന്റെ കഥാപാത്രമായ വിക്കി ഒരു ഇരുണ്ട ഇടവഴിയില്‍ നില്ക്കുമ്പോള് പേടിച്ചു വിറയ്ക്കുന്നിടത്താണ് ടീസര്‍ അവസാനിക്കുന്നത്. അവന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പ്രേതത്താല്‍ ആക്രമിക്കപ്പെടുന്നത് അവസാനം കാണാം. സ്ത്രീ ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും.
◾https://dailynewslive.in/ ഫ്രോങ്സിന്റെ പെട്രോള്‍ സിഎന്‍ജി വകഭേദങ്ങളിലും വെലോസിറ്റി എഡിഷന് അവതരിപ്പിച്ച് മാരുതി. പ്രത്യേക എഡിഷന്റെ വില ആരംഭിക്കുന്നത് 7.29 ലക്ഷം രൂപ മുതലാണ്. പെട്രോള്‍, സിഎന്‍ജി മോഡലുകളില്‍ വെലോസിറ്റി എഡിഷന് ലഭിക്കും. പരിമിത കാലത്തേയ്ക്ക് മാത്രമായിരിക്കും പ്രത്യേക എഡിഷന് ലഭിക്കുക. നേരത്തെ ടര്‍ബോ മോഡലിന് അക്സസറീസ് കിറ്റ് മാരുതി പുറത്തിറക്കിയിരുന്നു. ഫ്രോങ്സിന്റെ വെലോസിറ്റി എഡിഷനില്‍ എന്‍ട്രി ലെവല്‍ സിഗ്മ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ്. സ്റ്റാന്‍ഡേഡ് മോഡലിനെക്കാള്‍ 23,000 രൂപ കൂടുതലാണ് വെലോസിറ്റി എഡിഷന്. മുന്‍ ബംപറിലും ഗ്രില്ലിലും ഹെഡ്ലൈറ്റിലും ചക്രങ്ങളിലുമെല്ലാം രൂപ മാറ്റങ്ങളോടെയായിരിക്കും വെലോസിറ്റി എഡിഷന് ഫ്രോങ്സിന്റെ വരവ്. പെട്രോളില്‍ 90 എച്ച്പി കരുത്തും സിഎന്‍ജിയില്‍ 78 എച്ച്പി കരുത്തും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിന്. പെട്രോളില്‍ 100 എച്ച്പിയും സിഎന്‍ജിയില്‍ 78എച്ച്പിയും കരുത്തുള്ള 1 ലീറ്റര്‍ എന്‍ജിനാണ് ടര്‍ബോ മോഡലിലുള്ളത്. ആറ് എയര്‍ ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ചൈല്‍ഡ് സീറ്റിനുള്ള സംവിധാനം എന്നിവയാണ് പ്രധാന സുരക്ഷാ സൗകര്യങ്ങള്‍.
◾https://dailynewslive.in/ രവി മേനോന് എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാന്‍ ”പാട്ടിലാക്കിയ ജീവിതം” എന്ന പുസ്തകം കൊണ്ട് സാധിക്കും. ഒരു സാധാരണ സംഗീതാസ്വാദക ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തയോടെയാണ് രവി മേനോന്റെ സംഗീത ഭ്രാന്തിനെ നമ്മുടെ മുന്നില്‍ തുറന്നു കാട്ടുന്നത്.ജനിച്ച വീട്,കുടുംബം, കുട്ടിക്കാലം,വിദ്യാഭ്യാസം ,ഔദ്യോഗിക പദവികള്‍ (പത്രപ്രവര്‍ത്തനം ഉള്‍പ്പെടെ ) ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഈ ബുക്ക് വായിച്ചു കഴിയുമ്പോള്‍ രവിമേനോന്റെ ഒരു നേര്‍ചിത്രം തീര്‍ച്ചയായും നിങ്ങള്‍ക്ക് കിട്ടും. ‘പാട്ടിലാക്കിയ ജീവിതം’. രാജി തമ്പി. കൈരളി ബുക്സ്. വില 190 രൂപ.
◾https://dailynewslive.in/ ടെസ്റ്റോസ്റ്റെറോണ്‍ തോത് കുറഞ്ഞ പുരുഷന്മാര്ക്ക് ഹൃദ്രോഗവും അകാലമരണവും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. 24,000 പുരുഷന്മാര് പങ്കെടുത്ത 11 പഠനങ്ങളുടെ വിലയിരുത്തലിലാണ് ഈ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പുരുഷന്മാരുടെ വൃഷ്ണത്തിലും സ്ത്രീകളുടെ അണ്ഡാശയത്തിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് ടെസ്റ്റോസ്റ്റെറോണ്‍. പുരുഷന്മാരുടെ പേശി സാന്ദ്രത നിലനിര്‍ത്താനും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ശരീര രോമങ്ങള്‍ വളരാനും ടെസ്റ്റോസ്റ്റെറോണ്‍ സഹായിക്കുന്നു. ലൈംഗിക ഉത്തേജനം, ലൈംഗിക താത്പര്യം എന്നിവ ഉണര്‍ത്താനും ഊര്‍ജ്ജത്തിന്റെ തോത് നിലനിര്‍ത്താനും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. ടെസ്റ്റോസ്റ്റെറോണ്‍ തോത് ലീറ്ററിന് 7.4 നാനോമോളില്‍ കുറഞ്ഞ പുരുഷന്മാരുടെ ഏത് കാരണം മൂലവുമുള്ള മരണസാധ്യത വര്‍ധിച്ചിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. 5.3 നാനോമോളില്‍ താഴെ ടെസ്റ്റോസ്റ്റെറോണ്‍ തോതുള്ള പുരുഷന്മാരുടെ ഹൃദ്രോഗ സാധ്യത അധികമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റോസ്റ്റെറോണ്‍ തോത് കുറയുന്നത് പേശികളുടെ വലുപ്പം കുറയ്ക്കുകയും കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ അടിയാന് കാരണമാകുകയും ചെയ്യുന്നു. ഇതാകം ഹൃദ്രോഗസാധ്യത വര്‍ധിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.58, പൗണ്ട് – 105.89, യൂറോ – 89.39, സ്വിസ് ഫ്രാങ്ക് – 93.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.82, ബഹറിന്‍ ദിനാര്‍ – 221.76, കുവൈത്ത് ദിനാര്‍ -272.59, ഒമാനി റിയാല്‍ – 217.17, സൗദി റിയാല്‍ – 22.28, യു.എ.ഇ ദിര്‍ഹം – 22.76, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.15.