അതിജീവിതയായ നടിക്കൊപ്പം എന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് കോടതി ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയിൽ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി വേണമെന്നും, കുറ്റവാളികളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം. കെ കെ രമ, കെ ആർ മീര, സാറാ ജോസഫ് എന്നു തുടങ്ങി 100-ലേറെ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ ചേർന്നാണ് നിവേദനം നൽകിയിരിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം
