ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനായി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ 14 വര്‍ഷം മുമ്പ് രാജ്യത്ത് തുടങ്ങിയ ഫുട്ബോള്‍ അക്കാദമികളുടെ പ്രവര്‍ത്തനം നിര്‍ത്തി. നാലു മുതല്‍ 17വരെ പ്രായമുള്ള കുട്ടികള്‍ക്കായിരുന്നു അക്കാദമികളില്‍ പ്രധാനമായും പ്രവേശനം അനവദിച്ചിരുന്നത്. ബാഴ്സലോണയുടെ വിഖ്യാതമായ ഫുട്ബോള്‍ അക്കാദമിയായ ലാ മാസിയയുടെ മാതൃകയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് 2010ലാണ് അക്കാദമികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി, മംബൈ, ബെംഗലൂരു, പൂനെ എന്നിവടങ്ങളിലായിരുന്നു ബാഴ്സയുടെ ഫുട്ബോള്‍ അക്കാദമികള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കാരണമൊന്നും പറയാതെ ജൂലെ ഒന്ന് മുതല്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കില്ലെന്ന് അംഗങ്ങളെ ക്ലബ്ബ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ബാഴ്സലോണ കടന്നുപോകുന്നതെന്നാണ് സൂചന. ഇതാണോ അക്കാദമികള്‍ അടച്ചുപൂട്ടാനുള്ള കാരണം എന്ന് വ്യക്തമല്ല.
ഇന്ത്യയിലെ ബാഴ്സലോണ ഫുട്ബോള്‍ അക്കാദമികൾ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
