തലശ്ശേരിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. നമുക്ക് ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ യുവതി, ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും പ്രതികരിച്ചു. ഇതൊക്കേ ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. താൻ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാർ വന്ന് ബോംബുകൾ എടുത്തുമാറ്റി. സഹികെട്ടാണ് തുറന്നുപറയുന്നതെന്നും യുവതി പ്രതികരിച്ചു. മരിച്ച വേലായുധന്റെ അയൽവാസിയാണ് യുവതി .
തലശ്ശേരിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി
