കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ചയും, ഷിബു വർഗീസിനെയും ശ്രീഹരി പ്രദീപിന്റെയും സംസ്കാരം ഞായറാഴ്ചയുമാണ് നടക്കുക. അതിവൈകാരികമായാണ് മൂന്നുപേരുടെയും മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്. ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം കുന്നംകുളത്തെ സെമിത്തേരിയിൽ സംസ്കരിച്ചു. ഒരു വീടെന്ന സ്വപ്നം ബാക്കിവെച്ച് പോയ ബിനോയിക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പറഞ്ഞു . ഒരാഴ്ച മുൻപാണ് ബിനോയ് തോമസ് ജോലി തേടി കുവൈത്തിലേക്ക് പോയത്. മലപ്പുറം പുലാമന്തോളിലെ ബാഹുലേയൻ്റെ മൃതദേഹം ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു. തിരൂർ കൂട്ടായി സ്വദേശി നൂഹിൻ്റെ മൃതദേഹം വീടിനു സമീപത്തെ ജുമാ മസ്ജിദ് കബർസ്ഥാനിൽ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കി.
കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
