◾https://dailynewslive.in/ അമേരിക്ക, കാനഡ, യുകെ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച് വ്ളാഡിമിര്‍ പുടിനും റഷ്യയും. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നാണ് റഷ്യയുടെ ആരോപണം. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള അമേരിക്കന്‍ പ്രസ്താവന ഇതിന് തെളിവാണെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ വിദേശങ്ങളില്‍ ചര്‍ച്ചയാകുമ്പോഴാണ് റഷ്യ മോദി സര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത്.
◾https://dailynewslive.in/ രാജ്യത്തിന്റെ സമ്പത്ത് നരേന്ദ്രമോദി അദാനിക്കും അംബാനിക്കും കൈമാറുന്നു എന്ന പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. മോദി തന്നെ ഈ വിഷയം ചര്‍ച്ചയാക്കിയത് വിജയമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും, നോട്ടുകെട്ടുകള്‍ കിട്ടിയതു കൊണ്ടാണോ ഇപ്പോള്‍ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിലെ പ്രസംഗമധ്യേ ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഇക്കാര്യം മിണ്ടുന്നില്ല എന്ന മോദിയുടെ ആരോപണം കളവാണെന്നും കഴിഞ്ഞ ഒരാഴ്ച നടത്തിയ പ്രസംഗത്തിലെല്ലാം രാഹുല്‍ ഈ വിഷയം ഉന്നയിച്ചിരുന്നുവെന്നും ഇതിന്റെ വിഡിയോ തെളിവായി പുറത്തുവിടുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. മോദി ഈ വിഷയം ഉന്നയിച്ചത് എന്തുകൊണ്ടെന്ന അമ്പരപ്പ് ബിജെപി ക്യാംപിലും ഫ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ജീവനക്കാരുടെ സമരം തുടരുന്നു. സമരം മൂലം ഇന്ന് മാത്രം 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 292 വിമാന സര്‍വീസുകള്‍ തുടരുന്നുണ്ടെന്നും, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ക്രമീകരിക്കാനുളള സജീകരണമൊരുക്കിയതായും വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കിയതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മിക്കവരും സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് അധികൃതരെയും ജീവനക്കാരെയും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. സമരത്തെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്.
◾https://dailynewslive.in/
◾https://dailynewslive.in/ മോട്ടോര്‍ വാഹന ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു. ഇന്ന് തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ 21 പേര്‍ക്ക് സ്ലോട്ട് നല്‍കിയിരുന്നെങ്കിലും ആരും ടെസ്റ്റിന് എത്തിയില്ല. സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സമരസമിതി പറയുന്നത്. ഇന്നലെ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവര്‍ക്കെതിരെയും പ്രതിഷേധമുണ്ടായി. കൂടാതെ സമരത്തില്‍ നിന്നും പിന്മാറിയ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നും, ഒരുമിച്ച് സമരം നടത്തേണ്ടവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്നും ഐഎന്‍ടിയുസി വിമര്‍ശിച്ചു.
◾https://dailynewslive.in/ കൊച്ചി അമ്പലമുകള്‍ ബി പി സി എല്ലിലെ എല്‍ പി ജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ ശ്രീകുമാറിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. പരിക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിലെ 200 ഓളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. സമരത്തെതുടര്‍ന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സര്‍വീസ് മുടങ്ങി.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾
◾https://dailynewslive.in/ കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സിഎസ്ഐ സഭാ മുന്‍ മോഡറേറ്റര്‍ ബിഷപ് ധര്‍മ്മരാജ് രസാലം അടക്കം നാലു പേരെ പ്രതികളാക്കികൊണ്ടാണ് ഇഡിയുടെ കുറ്റപത്രം.
◾https://dailynewslive.in/ തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീം കോടതി. 2023 ലെ എബിസി ചട്ടങ്ങള്‍ വന്നതിനാല്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളില്‍ പരാതിയുണ്ടങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
◾https://dailynewslive.in/ പാലക്കാട് വടക്കഞ്ചേരിയില്‍ പള്ളിയില്‍ വീണ്ടും മോഷണം. വടക്കഞ്ചേരി മുഹ്യുദ്ദീന്‍ ഹനഫി പള്ളിയില്‍ ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ ഇടുക്കിയില്‍ ആദിവാസി യുവാവിനെ കാട്ടിറച്ചി വിറ്റു എന്ന കള്ള കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതിയായ ഡിഫ്ഒ രാഹുലിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ രാഹുലിന്റെ ഹര്‍ജി പരിഗണിച്ച കോടതി ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു.
◾https://dailynewslive.in/ വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതൃഭൂമി ടി വി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേര്‍ണലിസ്റ്റ് എ വി മുകേഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. നിരന്തരം ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ ദുരിതം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം.
◾https://dailynewslive.in/ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകന്‍ യഹിയ മരിച്ചു. എസ്എഫ്‌ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്.
◾https://dailynewslive.in/ അച്ഛനെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. കോഴിക്കോട് ഏകരൂര്‍ സ്വദേശി ദേവദാസിന്റെ മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയില്‍ ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
◾https://dailynewslive.in/ പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു.
◾https://dailynewslive.in/ പദ്മ അവാര്‍ഡുകളുടെ രണ്ടാം ഘട്ട വിതരണം ഇന്ന്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കും. 66 പേര്‍ ഇന്ന് പദ്മ പുരസ്‌കാരം ഏറ്റുവാങ്ങും.
◾https://dailynewslive.in/ ഹരിയാണ നിയമസഭയില്‍ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയക്ക് കത്തെഴുതി ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായിരുന്ന ജെ.ജെ.പിയുടെ അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല. എന്നാല്‍ ബിജെപി സര്‍ക്കാരിനെതിരെ തല്ക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നല്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കൂടുതല്‍ എംഎംല്‍എമാര്‍ പുറത്ത് വരാന്‍ കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.
◾https://dailynewslive.in/ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അയോധ്യ വിധി തിരുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി. പച്ചക്കള്ളമാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നതെന്നും സുപ്രീംകോടതി തീരുമാനത്തെ എല്ലാവരും മാനിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മറിച്ചുള്ള പ്രചാരണം ശരിയല്ല. ഇതുവരെ ചെയ്തിട്ടുള്ള നിലപാടില്‍ മാറ്റമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
◾https://dailynewslive.in/ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഇത്തവണയെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ എണ്ണം 400ന് താഴെയായി. 543 അംഗ ലോക്‌സഭയിലേക്ക് 328 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിക്കുന്നത്. 2019ലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 421 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിനാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമായതിനാലും കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറായിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദര്‍ശനം നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഗവര്‍ണര്‍ അയോധ്യയില്‍ എത്തുന്നത്. അയോധ്യയുടെ അയല്‍ക്കാരനാണ് താന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ റെഡ്വാനി പയീന്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരിലൊരാള്‍ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്നും സൈന്യം അറിയിച്ചു.
◾https://dailynewslive.in/ ഇസ്രയേലിനുള്ള ആയുധ വിതരണം താത്കാലികമായി നിര്‍ത്തുകയാണെന്ന് യുഎസ്. 900 കിലോഗ്രാം ഭാരമുള്ള 1,800 ബോംബുകളും 226 കിലോഗ്രാം ഭാരമുള്ള 1,700 ബോംബുകളുടെയും കയറ്റുമതിയാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമാണ് യുഎസ്.
◾https://dailynewslive.in/ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്പിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ഇനി ബാങ്കിന് ബോബ് വേള്‍ഡ് ആപ്പിലേക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കാനാകും. മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2023 ഒക്ടോബര്‍ 10നാണ് മൊബൈല്‍ ആപ്ലിക്കേഷനായ ബോബ് വേള്‍ഡ് ആപ്പില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. ബോബ് വേള്‍ഡ് ആപ്പില്‍ ഇടപാടുകാരുടെ സമ്മതമില്ലാതെ മൊബൈല്‍ നമ്പറുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും അവരെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നീട് റിസര്‍വ് ബാങ്ക് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തിരുത്തല്‍ നടപടികള്‍ നടപ്പാക്കിയതായി ബാങ്ക് ഓഫ് ബറോഡ അറിയിക്കുകയായിരുന്നു. ഇതോടെ ബാധകമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ബോബ് വേള്‍ഡ് ആപ്ലിക്കേഷനില്‍ ഇനി ഉപയോക്താക്കളെത്തും.
◾https://dailynewslive.in/ സ്മാര്‍ട്ട് ഫോണുകള്‍ ഡാര്‍ക്ക് മോഡിലിടുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണിപ്പോള്‍. ഒ.എല്‍.ഇ.ഡി സ്‌ക്രീനുകളാണെങ്കില്‍ കണ്ണിന് സുഖകരവും ഒപ്പം ബാറ്ററി ലാഭവും തരും ഈ ‘സീന്‍ ഡാര്‍ക്’. ചില ആപ്പുകള്‍ ഈ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുമെങ്കിലും മറ്റു ചിലത് പ്രശ്നമുണ്ടാക്കും. ഡാര്‍ക് മോഡ് സപ്പോര്‍ട്ട് ചെയ്യാത്ത ആപ്പുകളെ മെരുക്കാന്‍ ചില വഴികള്‍ ഇതാ:സെറ്റിങ്സില്‍നിന്ന് ആക്സസബിലിറ്റി-വിഷന്‍ എന്‍ഹാന്‍സ്മെന്റ്- പിന്നെ ഹൈ കോണ്‍ട്രാസ്റ്റ് സെലക്ട് ചെയ്ത് അപ്ലൈ ചെയ്യുക. ഹൈ കോണ്‍ട്രാസ്റ്റ് ഫോണ്ട് ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ കൂടുതല്‍ സുഖകരമാകും. രണ്ടാമത്തെ വഴി ഡെവലപ്പര്‍ ഓപ്ഷന്‍ അണ്‍ലോക്ക് ചെയ്തുള്ളതാണ്. ഈ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ ചില ബാങ്കിങ് ആപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല എന്ന പ്രശ്നമുണ്ട്. എബൗട്ട് ഫോണ്‍ ഓപ്ഷനിലെ ബില്‍ഡ് നമ്പറില്‍ അഞ്ചു തവണ ടാപ് ചെയ്താണ് ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നത്. ശേഷം ‘ഹാര്‍ഡ് വെയര്‍ ആക്സിലറേറ്റഡ് റെന്‍ഡറിങ്ങി’ല്‍ ചെന്ന് ഓവര്‍റൈഡ് ഫോഴ്സ് ഡാര്‍ക് ഫീച്ചര്‍ എനേബിള്‍ ചെയ്യണം, ആപ്പിന്റേത് ഉള്‍പ്പെടെ.
◾https://dailynewslive.in/ മലയാളികള്‍ മെയ് മാസത്തില്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ടര്‍ബോ’. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഈ വേഷത്തിന്റെ പ്രത്യേകത വിവരിക്കുന്ന ചിത്രത്തിന്റെ രചിതാവ് മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകള്‍ എപ്പോള്‍ വൈറലാകുകയാണ്. ‘ടര്‍ബോ’ എന്ന് പറയുമ്പോള്‍ ടര്‍ബോ എഞ്ചില്‍ ഘടിപ്പിച്ചപോലെ ഒരു എക്സ്ട്ര കരുത്തുള്ള മനുഷ്യനാണ്. അത് കണക്കിലെടുത്ത് തന്നെയാണ് ഇത്തരം ഒരു പേര് ചിത്രത്തിന് നല്‍കിയത്. ഒറ്റയടിക്ക് തറപറ്റിക്കുന്ന ഓവര്‍ ദ ടോപ്പ് ആക്ഷന്‍ ചിത്രത്തിലുണ്ട്. അതിനപ്പുറം എക്സ്ട്ര കരുത്തുള്ള നായകനെ അവതരിപ്പിക്കുകയാണ് ഇവിടെ’ ടര്‍ബോ രചിതാവ് അഭിമുഖത്തില്‍ പറഞ്ഞു. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മെയ് 23ന് തിയറ്ററുകളില്‍ എത്തുന്നത്. ജീപ്പ് ഡ്രൈവര്‍ ആയ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന വേഷത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്.
◾https://dailynewslive.in/ തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മനൈ’യുടെ നാലാം ഭാഗത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. തമന്നയുടെയും റാഷി ഖന്നയുടെയും ത്രസിപ്പിക്കും ചുവടുകളാണ് ഗാനത്തിന്റെ പ്രത്യേകത. ‘അച്ചച്ചോ’ എന്നു തുടങ്ങുന്ന ഗാനത്തിനു വിഗ്നേഷ് ശ്രീകാന്ത് ആണ് വരികള്‍ കുറിച്ചത്. ഹിപ്ഹോപ് തമിഴ ഈണമൊരുക്കിയ ഗാനം ഖരെസ്മ രവിചന്ദ്രന്‍, ശ്രീനിഷ ജയശീലന്‍, ഹിപ്ഹോപ് തമിഴ എന്നിവര്‍ ചേര്‍ന്നാലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം പാട്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഇടം പിടിച്ചു. തമന്നയുടെയും റാഷി ഖന്നയുടെയും ‘ഹോട്ട് നമ്പര്‍’ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് ആസ്വാദകപക്ഷം. പാട്ടിന്റെ പ്രമോഷന്‍ വിഡിയോ ഇറങ്ങിയപ്പോള്‍ മുതല്‍ പൂര്‍ണരൂപത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മൂന്നാഴ്ച മുന്‍പ് റിലീസ് ചെയ്ത പ്രമോ വിഡിയോ കോടിക്കണക്കിനു കാഴ്ചക്കാരാണ് കണ്ടത്.
◾https://dailynewslive.in/ ഇന്നോവ ക്രിസ്റ്റ ലൈനപ്പിലേക്ക് പുതിയ ജിഎക്സ് പ്ലസ് മോഡല്‍ അവതരിപ്പിച്ച് ടൊയോട്ട. ഏഴ് സീറ്റ് മോഡലിന് 21.39 ലക്ഷം രൂപയും എട്ട് സീറ്റ് മോഡലിന് 21.44 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പതിനാലില്‍ അധികം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ജിഎക്സ് പ്ലസ് എന്ന മോഡല്‍ ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്. റിയര്‍ ക്യാമറ, ഓട്ടോ-ഫോള്‍ഡ് മിററുകള്‍, ഡിവിആര്‍ സിസ്റ്റം, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വുഡ് ഫിനിഷ് ഇന്റീരിയര്‍ പാനലുകള്‍, പ്രീമിയം ഫാബ്രിക് സീറ്റുകള്‍ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകള്‍. സൂപ്പര്‍ വൈറ്റ്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവന്റ്-ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ടൊയോട്ട ഈയടുത്തായി അവതരിപ്പിച്ച 5 വര്‍ഷത്തെ കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റന്‍സും വാഹനത്തോടൊപ്പം തിരഞ്ഞെടുക്കാം. മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ എന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും. 5 വര്‍ഷം അല്ലെങ്കില്‍ 2,20,000 കിലോമീറ്റര്‍ എന്ന അധിക വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.
◾https://dailynewslive.in/ സത്യം നിര്‍മ്മിക്കപ്പെടുകയാണ്, നുണ ഫാക്ടറികളില്‍. ആയതിനാല്‍ കേള്‍ക്കുന്നതൊക്കെയും നുണക്കഥകളാവാം. കാണുന്നതെല്ലാം അര്‍ദ്ധസത്യങ്ങളും.കഥകള്‍ തന്നെയാണ് നുണക്കഥകള്‍ക്ക് ഫലപ്രദമായ മറുമരുന്ന്. ഒരു വായനയില്‍ അവസാനിച്ചുപോകാത്ത, തുടര്‍ചലനങ്ങളുണ്ടാക്കുന്ന പരമ്പരാഗത കഥാസങ്കല്പങ്ങള്‍ പൊളിച്ചെഴുതുന്ന 42 കഥകളുടെ സമാഹാരം. ‘ഇരട്ടപെറ്റ കഥകള്‍’. ഹബീസി. ബീക്കാ ബുക്സ്. വില 218 രൂപ.
◾https://dailynewslive.in/ ആരോഗ്യമായിരിക്കാന്‍ അത്യാവശ്യം വേണ്ട ഒന്നാണ് ശരിയായ ഉറക്കം. വിവിധ രോഗങ്ങളുടെ ആവിര്‍ഭാവം കുറയ്ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഉറക്കം സഹായിക്കുന്നു. ദിവസവും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഉറങ്ങുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം ഉറങ്ങേണ്ടതും അത്യാവശ്യമാണ്. അതേസമയം, രാത്രി വൈകിയുള്ള അത്താഴം, കൂടിയ അളവിലുള്ള ഭക്ഷണം, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയും മറ്റ് പല ഘടകങ്ങളും ഉറക്കത്തിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. ഒരു വ്യക്തിയെ നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന 4 ഭക്ഷണങ്ങള്‍ നോക്കാം. ദഹനം മെച്ചപ്പെടുത്താനും നന്നായി ഉറങ്ങാനും അത്താഴത്തിന് ശേഷം ഡ്രൈ ഫ്രൂട്ട്സ് കഴിക്കണം. കശുവണ്ടി, ബദാം, വാല്‍നട്ട് എന്നിവ നിങ്ങളെ ഉറങ്ങാന്‍ സഹായിക്കുന്ന സായാഹ്ന ലഘുഭക്ഷണങ്ങളാണ്. ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ചമോമൈല്‍ ടീ. ഇത് സമ്മര്‍ദ്ദം ഒഴിവാക്കാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നു. ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് പ്രായമായവരില്‍. ചെറുചൂടുള്ള പാലിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡാണ് സെറോടോണിന്‍, മെലറ്റോണിന്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇഞ്ചിയും തുളസിയും വെള്ളത്തിലിട്ട് തിളപ്പിച്ച മിശ്രിതം കുടിക്കുന്നത് ഉറക്കക്കുറവിന് നല്ലതാണ്. ദഹനത്തിനും തടസ്സമില്ലാത്ത ഉറക്കത്തിനും ഈ പാനീയവും ശുപാര്‍ശ ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.50, പൗണ്ട് – 104.15, യൂറോ – 89.61, സ്വിസ് ഫ്രാങ്ക് – 91.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 221.47, കുവൈത്ത് ദിനാര്‍ -271.45, ഒമാനി റിയാല്‍ – 216.93, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 60.79.