സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ചിത്രം ജൂണ്‍ 14 ന് പെരുന്നാള്‍ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. സംവിധായകന്‍ ജക്‌സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
