malavika jayaram actor pa.1.2698016

ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് . ബ്രിട്ടനിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി നവനീത് ഗിരീഷിനെ ആണ് മാളവിക വിവാഹം കഴിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോൻ്റെയും നെന്മാറ സ്വദേശി വത്സലയുടെയും മകനാണ് നവനീത്.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ മാളവിക തൻ്റെ പ്രണയം വെളിപ്പെടുത്തി, തൻ്റെ പ്രതിശ്രുത വരനെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഡിസംബറിൽ കർണാടകയിലെ കൂർഗ് ജില്ലയിലെ മടിക്കേരിയിൽ വച്ചായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം. ചെന്നൈയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് പലർക്കും അന്ന് ചടങ്ങിൽ പങ്കെടുക്കാനായില്ല. ഡിസംബറിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ നിന്ന് നവനീത് ഗിരീഷിൻ്റെയും മാളവികയുടെയും ഫോട്ടോ പങ്കുവെച്ച് ജയറാം പിന്നീട് പരിചയപ്പെടുത്തിയിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *