പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ പൊലീസ് നിയമോപദേശം തേടി. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് രാജ്ഭവൻ നൽകുന്ന വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഗവർറുടെ താക്കീതെന്നും വിശദീകരണത്തിൽ രാജ്ഭവൻ വ്യക്തമാക്കി.
പശ്ചിമബംഗാൾ ഗവർണർക്കെതിരായ പീഡന പരാതിയിൽ പൊലീസ് നിയമോപദേശം തേടി
