മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇഡി നടപടികളിലേക്ക് കടക്കും. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്. കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തിരം തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായ പണമായതിനാല്‍ തന്നെ കള്ളപ്പണമായി കണ്ട് ഇതില്‍ ആദായനികുതി വകുപ്പിന് ഇടപെടാം എന്നാണ് സൂചന.