പെരുമാറ്റ ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ടി എൻ പ്രതാപൻ എംപി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെയാണ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ടി എൻ പ്രതാപൻ എംപി പരാതി നൽകിയത്.സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതി. 16 പേജുള്ള പുസ്തകം പ്രിൻറ് ചെയ്യുന്നതിന് നിരവധി പണം ചെലവഴിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.
പെരുമാറ്റ ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ടി എൻ പ്രതാപൻ എംപി
