ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സർക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവർണർ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി. പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ നിർദേശം ഇന്നലെവരെ ഗവർണർ അംഗീകരിച്ചിരുന്നില്ല. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്നതടക്കമുള്ള ചോദ്യം ഇന്നലെ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഇന്നലെ സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഗവർണർക്കെതിരെ നടത്തിയത്.
കെ പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
