സംസ്ഥാനത്ത് സിപിഎം ബിജെപി കൂട്ട് കെട്ടാണെന്നും, ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നും വിഡി സതീശൻ. ആരോപണം തെറ്റാണെങ്കിൽ കേസെടുക്കണമെന്നും, ബിസിനസ് ബന്ധം സിപിഎം ബിജെപി ബന്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം കണ്ടിട്ടില്ലെന്ന് ഇ പി ജയരാജനും, രാജീവ് ചന്ദ്രശേഖറും ഇന്നലെ വിശദീകരിച്ചിരുന്നു. അതോടൊപ്പം സതീശൻ തെളിവ് പുറത്ത് വിട്ടാൽ ഇ പി പ്രതികരിക്കുമെന്ന് എം വി ഗോവിന്ദനും മറുപടി നൽകി.
ആരോപണം തെറ്റാണെങ്കിൽ കേസെടുക്കണമെന്ന് വിഡി സതീശൻ
