വർഷങ്ങളായി ആളുകൾക്ക് വിദ്യാഭ്യാസവും വിനോദവും നൽകുന്ന ശക്തമായ മാധ്യമത്തെ ആഘോഷിക്കാനുള്ള ദിവസമാണിത് ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് ലോകമിന്ന് റേഡിയോ ദിനം ആചരിക്കുന്നത്. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനര്‍നാമകരണം ചെയ്ത് ഓള് ഇന്ത്യ റേഡിയോ ആയി മാറി. റേഡിയോ നൂറ്റാണ്ടിന്റെ വിവര വിനോദ വിജ്ഞാനം എന്നതാണ് ഇത്തവണത്തെ റേഡിയോ ദിനത്തിന്റെ പ്രമേയം.
ഇന്ന് ലോക റേഡിയോ ദിനം
