റിപ്പബ്ലിക് ദിനത്തിൽ നടത്തിയ നാടകത്തിന്റെ വിശദീകരണവുമായി ഹൈക്കോടതി. സംഘാടകർ പരിപാടി അവതരിപ്പിക്കുന്നവർക്ക് വ്യക്തമായി നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ എല്ലാം തന്നെ ലംഘിച്ചു കൊണ്ടാണ് നാടകം നടന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെ സന്ദേശം നൽകുന്നതായിരിക്കണം നാടകത്തിന്റെ ഉള്ളടക്കം എന്ന് പ്രത്യേകം നിർദ്ദേശം ഉണ്ടായിരുന്നു. നാടകത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അസിസ്റ്റൻറ് റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ അവഗണിച്ചത് എന്തുകൊണ്ടാണെന്നുള്ള മറുപടി ഇവർ നൽകേണ്ടിവരും. അന്വേഷണത്തിനുശേഷം നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
റിപ്പബ്ലിക് ദിനത്തിൽ നടത്തിയ നാടകത്തിന്റെ വിശദീകരണവുമായി ഹൈക്കോടതി
