തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുന്നുവെന്നും, ഗവർണർ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. എങ്ങനെയും അക്രമ സംഭവങ്ങൾ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണ് ഗവര്‍ണർ കളിക്കുന്നത്, ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചാണ് കാറിന് പുറത്തിറങ്ങിയതെന്നും ആർഷോ പറഞ്ഞു.
സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ
