പകൽ വീടുകളുടെ എണ്ണം ഇനിയും വർധിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. അമ്മമാരെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം ദിവസം തോറും പെരുകിക്കൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധജനങ്ങൾക്ക് പകൽ വീടുകളുടെ സംരക്ഷണം വളരെയധികം ആശ്വാസകരം ആണെന്നും പി സതീദേവി പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി സതീദേവി. ഗാർഹിക പീഡന കേസുകൾ വർധിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹപൂർവ്വ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും പറഞ്ഞു. കുടുംബ കോടതിയിൽ കേസ് നിലനിൽക്കെ അധ്യക്ഷനെ സമീപിക്കുന്ന പല കേസുകൾക്കും ഒത്തുതീർപ്പുകൾ ഉണ്ടാക്കി കൊടുക്കാറുണ്ട്. ലോട്ടറി, മത്സ്യവില്‍പ്പന ഉള്‍പ്പെടെ എട്ട് മേഖലകളിലെ ഹിയറിംഗ് പൂര്‍ത്തിയായതായും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
പകൽ വീടുകളുടെ എണ്ണം ഇനിയും വർധിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി
