രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അരുണാചൽ പ്രദേശിലേക്ക് കടന്നു. 55 കിലോമീറ്റർ സഞ്ചരിച്ച് ഇന്ന് രാത്രിയോടെ വീണ്ടും അസ്സമിലേക്ക് തിരിച്ചെത്തും. അതോടൊപ്പം അസമിലെ ലഖിംപൂരിൽ വച്ച് ബിജെപി, യുവമോർച്ച പ്രവർത്തകർ ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങൾ ആക്രമിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ പുറത്ത് വിട്ട് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവർ ആരോപിച്ചു.
ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങൾക്ക് നേരെ ആക്രമണമെന്ന് കോൺഗ്രസ്
