ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ കേരള പോലീസ് കേസെടുത്തു . സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആണ് വ്യാജ പ്രചരണം നടന്നത്. ശബരിമലയിൽ സ്ത്രീകൾ കയറി എന്നു പറഞ്ഞായിരുന്നു പോസ്റ്റുകൾ.കേരള പോലീസ് വ്യാജപ്രചരണത്തിനെതിരെ കേസെടുത്ത വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.ഇരുമുടിക്കെട്ടേന്തിയ 2 യുവതികൾ പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായുള്ള സെൽഫി കൃത്രിമമായി നിർമ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്നും കേരള പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട സൈബർ പൊലീസാണ് കേസ് എടുത്തത്.