ഡിജിപി ഓഫീസ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വൈകീട്ട്, പഞ്ചായത്ത് തലത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. അക്രമത്തിന് മുന്നില്‍ തലകുനിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. പൊലീസിലെ ഗുണ്ടകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും, മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടിയെന്നും സുധാകരന് ആശുപത്രിയില്‍ വച്ച് പ്രതികരിച്ചു. പൊലീസ് നടപടി നേതാക്കളെ ഒന്നാകെ അപായപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു.
അക്രമത്തിന് മുന്നില്‍ തലകുനിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്
