പൊലീസ് നടപടിയിൽ പ്രതികരണവുമായി ഇടതു മുന്നണി കണ്‍വീനര്‍ ഇപിജയരാജന്. കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ നേതാക്കൾ സംസാരിക്കുമ്പോൾ പോലീസിന് നേരെ കല്ലെറിഞ്ഞുവെന്നും. കല്ലെറിഞ്ഞപ്പോൾ പോലീസ് പിന്നോട്ട് മാറി സംയമനം പാലിച്ചതാണ്. പോലീസിന് നേരെ കല്ലേറ് വന്നാൽ പിന്നെന്തു ചെയ്യണം. അക്രമികളെ തുരുത്തുകയാണ് പോലീസ് ചെയ്തത്. പോലീസിന്റെ അഭ്യർത്ഥന കേട്ടില്ല. അതിനാൽ പോലീസിന് പ്രതിരോധിക്കേണ്ടി വന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇപിജയരാജന് ചോദിച്ചു.
പ്രതികരണവുമായി ഇടതു മുന്നണി കണ്‍വീനര്‍ ഇപിജയരാജൻ
