സംസ്ഥാന ആരോഗ്യ വകുപ്പിന് അര്ഹമായ കേന്ദ്ര വിഹിതമായ എന്എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്ത്ഥിച്ചു. കേന്ദ്രം നിര്ദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികള് പൂര്ത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും ഫണ്ട് തടഞ്ഞ് വച്ചിരിക്കുന്നത് എന്.എച്ച്.എമ്മിന്റെ പല പ്രവര്ത്തനങ്ങളേയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ മാസം പോലും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉള്പ്പെടെയുള്ള അടിയന്തര സേവനങ്ങള് ലഭ്യമാക്കിയത്. അതിനാല് എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്നും മന്ത്രി വീണാ ജോര്ജ് അഭ്യര്ത്ഥിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് മന്ത്രി വീണാ ജോര്ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇക്കാര്യം അഭ്യര്ത്ഥിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്ത്ഥനയുമായി മന്ത്രി വീണാ ജോര്ജ്
