അഴിമതിക്കാരനായ പിണറായി വിജയന് അധികാരത്തിൽ തുടരാൻ പ്രതിപക്ഷം സംരക്ഷണമൊരുക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വിമർശിച്ചു. വൈസ് ചാൻസലറുടെ ആദ്യനിയമനം തന്നെ തെറ്റായിരുന്നുവെന്ന് കോടതി പറയുന്നുണ്ട്. വിജയന് വേണ്ടി സിപിഎം നേതാക്കളേക്കാൾ മുൻനിരയിൽ വി.ഡി.സതീശനുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി മാത്രം രാജിവച്ചാൽ മതിയെന്ന നിലപാടാണ് വി.ഡി.സതീശനുള്ളത്. പ്രതിപക്ഷ നേതാവ് എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ ഭയക്കുന്നതെന്നും വി.മുരളീധരൻ ചോദിച്ചു.
വൈസ് ചാൻസലറുടെ ആദ്യനിയമനം തന്നെ തെറ്റായിരുന്നുവെന്ന് കോടതി പറയുന്നുണ്ടെന്ന് വി മുരളീധരൻ
