P2 yt cover

പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. 21 മണിക്കൂര്‍ പോലീസും ജനങ്ങളും നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് തട്ടിപ്പുസംഘം കടന്നുകളഞ്ഞത്. മൈതാനത്തു കുഞ്ഞിനെ ആദ്യം കണ്ടു തിരിച്ചറിഞ്ഞതു നാട്ടുകാരാണ്. അവശയായിരുന്ന കുഞ്ഞിന് അവര്‍ വെള്ളവും ബിസ്‌കറ്റും നല്‍കി. ഇന്നലെ വൈകുന്നേരം നാലരയ്ക്കാണു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ പൊലീസുകാര്‍ കൊല്ലം പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കു കൊണ്ടുപോയി.

ഉത്തരാഖണ്ഡ് സില്‍ക്യാര ടണലില്‍ കുടങ്ങിയ 41 തൊഴിലാളികളില്‍ ഏതാനും പേരെ ഉച്ചയോടെ പുറത്തെത്തിച്ചു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് എസ്ഡിആര്‍എഫ് സംഘം ആംബുലന്‍സുമായി അകത്തേക്കു പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്കു വരികയായിരുന്നു. ടണലിനകത്ത് കുടുങ്ങിയവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ 49 ആംബുലന്‍സുകള്‍ പുറത്ത് കാത്തുകിടന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.

ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയവര്‍ ഒടുവില്‍ കിടുങ്ങിപ്പോയി. പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഊര്‍ജിതമായ അന്വേഷണത്തിനു പുറമേ, ജനങ്ങളും യുവജനസംഘടനകളുമെല്ലാം ജാഗ്രതയോടെ അന്വേഷണത്തിന് ഇറങ്ങിയതാണ് തട്ടിപ്പു സംഘത്തെ ഞെട്ടിച്ചു കളഞ്ഞത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ മേഖല ഐജി സ്പര്‍ജന്‍ കുമാര്‍ രാവിലെത്തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിവിധ സംഘങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിച്ചിരുന്നു. കൊല്ലം പള്ളിക്കല്‍ മേഖല കേന്ദ്രീകരിച്ച് വീടുകള്‍ കയറി പൊലീസ് പരിശോധന നടത്തി. രാത്രി മുഴുവന്‍ തെരച്ചിലുണ്ടായിരുന്നു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററില്‍ പൊലീസ് പരിശോധന നടത്തി. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു മൊഴിയെടുത്തു. ഇവരെ ഉച്ചയോടെ വിട്ടയച്ചു.

ആറു വയസുകാരിയെ കണ്ടെത്താന്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും. മുഴുവന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അടിയന്തിരമായി അന്വേഷണത്തിനിറങ്ങണമെന്ന്് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ഏതാനും ദിവസം മുമ്പും ശ്രമം നടന്നിരുന്നെന്ന് കുഞ്ഞിന്റെ അമ്മൂമ്മ. കാര്‍ പിന്തുടരുന്ന കാര്യം കുട്ടികള്‍ പറഞ്ഞെങ്കിലും അന്ന് അതു കാര്യമായെടുത്തില്ലെന്നാണ് അമ്മൂമ്മ പറഞ്ഞത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാനായി എസ്എഫ്ഐയുടെ അനിരുദ്ധനെ തെരഞ്ഞെടുത്തെന്ന പ്രഖ്യാപനം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്നു കോടതി ഉത്തരവിട്ടു. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. റീകൗണ്ടിങ് സുതാര്യമായി നടന്നാല്‍ ഇനി കെഎസ്‌യു ജയിക്കുമെന്ന് ശ്രീക്കുട്ടന്‍ പറഞ്ഞു.

പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് എന്‍ജിനീയറിംദ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകള്‍ ആരംഭിക്കും. തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

ചൈനയില്‍നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ആറ് യാര്‍ഡ് ക്രെയിനുകളുമായി കപ്പല്‍ എത്തി. ഷെന്‍ഹുവ 24 എന്ന കപ്പലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്.

നവകേരള സദസിനു ബസ് കയറ്റാന്‍ മാനന്തവാടി ഡിവിഎച്ച്എസ്എസിന്റെ ഗ്രൗണ്ടിനോടുചേര്‍ന്നുള്ള മതില്‍ പൊളിച്ചതിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പുനര്‍ നിര്‍മ്മിക്കാമെന്ന വാഗ്ദാനത്തോടെ പിടിഎയുടെ അനുമതിയോടെയാണു മതില്‍ പൊളിച്ചതെന്ന് ഒ ആര്‍ കേളു എംഎല്‍എ പറഞ്ഞു.

തളിപ്പറമ്പില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ക്കെതിരേ പോക്സോ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ബസ് സമരം. അറസ്റ്റിലായ ആലക്കാട്- വെള്ളാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ പി.ആര്‍. ഷിജുവിനെ (34) കോടതി റിമാന്‍ഡു ചെയ്തിരുന്നു.

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. മേലാറ്റൂര്‍ മണിയണിക്കടവ് പാലത്തിനു സമീപം പാണ്ടിമാമൂട് വീട്ടില്‍ അനലിനെ (21)യാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ശിക്ഷിച്ചത്.

ഭിന്നശേഷിക്കാരനായ പതിനേഴുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ 64 കാരനായ പരിയാരം സ്വദേശി സി. ഭാസ്‌കരന് 60 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപയും പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ടായിരത്തിലേറെയുള്ള തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍ പണം ട്രാന്‍സ്ഫറാകാന്‍ നാലു മണിക്കൂര്‍ സമയ പരിധി നിശ്ചയിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

ഇക്കഴിഞ്ഞ 25 നു വോട്ടെടുപ്പു നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിനു തുടര്‍ഭരണം ലഭിക്കുമെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്. 75.45 ശതമാനമായിരുന്നു പോളിംഗ്. ഡിസംബര്‍ മൂന്നിനാണു വോട്ടെണ്ണല്‍.

ശ്രീലങ്കയില്‍ സൈന്യം കൊലപ്പെടുത്തിയ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്. എല്‍ടിടിഇ മാവീരര്‍ നാളായി (വീരദിനം) ആഘോഷിച്ച ഇന്നലെ ‘തമിളൊലി ഡോട്ട് നെറ്റ്’ എന്ന വെബ് പോര്‍ട്ടലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ശ്രീലങ്കന്‍ തമിഴരുടെ ‘രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു’ ള്ള പോരാട്ടം തുടരുമെന്ന് ദ്വാരക പ്രഖ്യാപിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്നു ഗോഹട്ടിയില്‍. വൈകിട്ട് ഏഴിനുള്ള മത്സരം മഴ മുടക്കില്ലെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന മത്സരങ്ങളില്‍ ജയിച്ച ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പര സ്വന്തമാക്കും.

ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് യുപിഐ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വ്യക്തികള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന ഇടപാടില്‍ സമയപരിധി ഏര്‍പ്പെടുത്താനാണ് നീക്കം. രണ്ടുപേര്‍ തമ്മിലുള്ള ആദ്യ യുപിഐ ഇടപാട് പൂര്‍ത്തിയാക്കാന്‍ നാല് മണിക്കൂറിന്റെ സമയപരിധി കൊണ്ടുവരാനാണ് നീക്കം. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തുമെങ്കിലും സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ തന്നെ നിയന്ത്രണം നടപ്പാക്കുകയാണെങ്കില്‍, ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്നിവയെ ബാധിക്കും. നിലവില്‍ പരസ്പരം യു.പി.ഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകള്‍ തമ്മിലാണ് ഈ നാല് മണിക്കൂര്‍ സമപരിധി ബാധകമാകുക. അതേസമയം, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം സമയപരിധി നല്‍കുന്നത്.

പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 1499 രൂപയുടെ പ്ലാനില്‍ പ്രമുഖ ഒടിടിയായ നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും എന്നതാണ് പ്രത്യേകത. 84 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റ ഓഫറുമുണ്ട്. ആദ്യമായാണ് ഒരു എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നത്. ഒടിടിയുമായി ബന്ധപ്പെട്ട് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, എയര്‍ടെല്‍ എക്‌സ്ട്രീം ഓഫറുകള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. പ്രതിദിനം മൂന്ന് ജിബി വരെ ഫോര്‍ജി ഡേറ്റയാണ് 1499 പ്ലാനിന്റെ മറ്റൊരു പ്രത്യേകത. പരിധിയില്ലാത്ത വോയ്‌സ് കോള്‍, സൗജന്യ ഹലോ ട്യൂണ്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി തീരുന്ന മുറയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും അവസാനിക്കും.

നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രം ‘അന്നപൂരണി” ട്രെയിലര്‍ റിലീസ് ചെയ്തു. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. അന്നപൂരണി ഡിസംബര്‍ 1ന് തിയറ്ററുകളിലെത്തും. ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രാജാ റാണിക്ക് ശേഷം ജയ്യും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, എഡിറ്റര്‍: പ്രവീണ്‍ ആന്റണി, കലാസംവിധാനം: ജി ദുരൈരാജ.

സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ അവസാനഘട്ട പണിപ്പുരയില്‍. ‘കങ്കുവ’ മള്‍ട്ടി-പാര്‍ട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് സംവിധായകന്‍ ശിവ. ചിത്രത്തിന്റെ ആദ്യ അധ്യായം 2024 വേനലവധിക്ക് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ‘കങ്കുവ’ 38 ഭാഷകളില്‍ മാത്രമല്ല, ഇമേഴ്‌സീവ് ഐമാക്സ് ഫോര്‍മാറ്റിലും, 2ഡി, 3ഡി പതിപ്പിലും പ്രദര്‍ശനം നടത്തും. 2024 ഏപ്രില്‍ 11 ന് ഈ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സിനിമയുടെ വിപുലമായ ക്യാന്‍വാസിലേക്കും നൂതനമായ ചലച്ചിത്രനിര്‍മ്മാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ് നല്‍കുന്നുത്. ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. ബോബി ഡിയോള്‍ വില്ലനാകുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 50 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

2024 മുതല്‍ ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടും. മാരുതി തന്നെയാണ് തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവുണ്ടാവുമെന്ന വിവരം അറിയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനൊപ്പം നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വിലവര്‍ധനവും വിലവര്‍ധനവിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനും മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. അതേസമയം മാരുതി സുസുക്കിയുടെ ഓരോ മോഡലുകളുടേയും വിലയില്‍ എത്രത്തോളം വര്‍ധനവുണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്‍ട്രി ലെവല്‍ ഓള്‍ട്ടോ മുതല്‍ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളായ ഇന്‍വിക്‌റ്റോ വരെ മാരുതി ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. 3.54 ലക്ഷം രൂപ മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ ഇതില്‍ പെടും. മാരുതിയുടെ അരീന നെക്‌സ ഷോറൂമുകള്‍ വഴി 17 മോഡലുകളാണ് വില്‍ക്കുന്നത്. മാരുതി ഓള്‍ട്ടോ കെ10, എസ്പ്രസോ, ഈകോ, സെലേറിയോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, എര്‍ട്ടിഗ, ബ്രസ എന്നിവയാണ് അരീന ഷോറൂമുകള്‍ വഴി വില്‍ക്കുന്നത്. ഇഗ്നിസ്, ബലേനോ, ഫ്രോങ്ക്‌സ്, സിയാസ്, എക്‌സ്എല്‍6, ജിമ്‌നി, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ എന്നിവയാണ് നെക്‌സ മോഡലുകള്‍. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മാരുതി സുസുക്കി ഇന്ത്യ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പനയിലെത്തിയത്. 1,99,217 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി.

മൂന്നു തലമുറയിലുള്ള മാതവി, പാര്‍വ്വതി, മേനക എന്നീ മൂന്നു പെണ്ണുങ്ങളുടെ കഥ. നാറാണീശം എന്ന ഗ്രാമത്തിലെ തെക്കേതില്‍ വീട്ടില്‍ എണ്‍പതു വയസ്സായ ഒരു സ്ത്രീയുടെ സഹായിയായ മേനക ഒരുദിവസം അപ്രത്യക്ഷയാകുന്നു. മേനകയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ വിലാസ് രാജും തെക്കേതില്‍ വീടിന്റെ അയല്‍വാസിയായ പാര്‍വ്വതിയും സമാന്തരമായി നടത്തിയ അന്വേഷണം എത്തിച്ചേരുന്നത് നാറാണീശ്വം എന്ന ഗ്രാമത്തിന്റെ ഇന്നലെകളിലാണ്. അവിടെ മാതവിയും ചാത്തനും ഓടേതയും അയ്യപ്പനും നാണപ്പനും തങ്കിയും അമ്മിണിയപ്പനുമുണ്ട്. അവരുടെ പകയിലും രതിയിലും പ്രതികാരത്തിലും ഇതള്‍വിടരുന്ന നോവല്‍. മന്ത്രവാദവും കുറ്റാന്വേഷണവും മുഖാമുഖം നില്‍ക്കുന്ന പകയുടെ ത്രസിപ്പിക്കുന്ന ആഖ്യാനം. ‘മാതവി’. ശ്രീപാര്‍വതി. ഡിസി ബുക്സ്. വില 225 രൂപ.

ചെറുനാരങ്ങ പ്രകൃതി നല്‍കിയ സിദ്ധൗഷധമാണ്. പലര്‍ക്കും ചെറുനാരങ്ങയെന്നാല്‍ വെള്ളം കുടിയ്ക്കാനുള്ള വഴി മാത്രമാണ്. എന്നാല്‍, ഇതിനുപരിയായി ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്നത്. ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ ഏറെ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുപയോഗിക്കുന്ന കീമോതെറാപ്പിയേക്കാള്‍ ശക്തിയുള്ളതാണ് ബേക്കിംഗ് സോഡയും, ചെറുനാരങ്ങ മിശ്രിതവും. ഏതാണ്ട് 10,000 മടങ്ങ് കൂടുതല്‍ ശേഷിയുള്ളത്. കാര്‍സിനോജനുകളാണ് ക്യാന്‍സറിനു കാരണമാകുന്നത്. ചെറുനാരങ്ങയ്ക്ക് ഇവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇതിലെ ഡി ലിമോനീന്‍ എന്ന ടെര്‍പീനുകളാണ് ഇതിന് കാരണം. ടെര്‍പീനുകള്‍ ക്യാന്‍സറിനെ ചെറുക്കുന്നുവെന്നു മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദിവസവും 150 ഗ്രാം ചെറുനാരങ്ങ കഴിക്കുന്നത് രോഗസാധ്യത കുറക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. കീമോതെറാപ്പി കൊണ്ട് ക്യാന്‍സര്‍ കോശങ്ങള്‍ മാത്രമല്ല, ശരീരത്തിലെ മറ്റവയവങ്ങളേയും ഇത് ദോഷകരമായി ബാധിക്കും. എന്നാല്‍, ചെറുനാരങ്ങ കൊണ്ട് ഈ ദോഷമില്ല. ചെറുനാരങ്ങാനീരും ബേക്കിംഗ് സോഡയും ചേരുമ്പോള്‍ ശരീരം ആല്‍ക്കലൈന്‍ മീഡിയമാകുന്നു. ആല്‍ക്കലൈന്‍ മീഡിയത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കു വളരാനാകില്ല. ഇവ രണ്ടും ശരീരം ആല്‍ക്കലൈനാക്കാനുള്ള ഏറ്റവും മികച്ച വഴിയാണ്. അതുപോലെ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരില്‍ അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കഴിക്കാം. ഇത് വെള്ളത്തില്‍ കലക്കിയും കുടിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.37, പൗണ്ട് – 105.11, യൂറോ – 91.20, സ്വിസ് ഫ്രാങ്ക് – 94.58, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.05, ബഹറിന്‍ ദിനാര്‍ – 221.28, കുവൈത്ത് ദിനാര്‍ -270.45, ഒമാനി റിയാല്‍ – 216.59, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.31.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *