കൊച്ചി സെൻട്രൽ പൊലീസ് മഹാരാജാസ് കോളേജിലെത്തി അധ്യാപകനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അധ്യാപകനെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിലാണ് അധ്യാപകന്റെ പരാതി പൊലീസിലേക്ക് കൈമാറാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചത്. കോളേജ് കൗൺസിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നടപടി എടുത്തിരുന്നു.
അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിവരങ്ങൾ തേടി പൊലീസ്
