പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നുവെന്ന് കാണിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി.വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ ശോഭ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. നിരന്തര വിമര്‍ശനം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് എത്രയും വേഗം പ്രശ്നം പരിഹരിക്കുന്നതിനായി ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ. സുഭാഷ്, ശോഭ സുരേന്ദ്രനെ നേരിട്ടുകണ്ട് അടുത്ത ദിവസം ചര്‍ച്ച നടത്തി അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നാണ് സൂചന.
ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി
