മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ടു അഞ്ചു പേരടങ്ങിയ മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ടവരെ മത്സ്യ തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് രക്ഷപ്പെടുത്തി. അതോടൊപ്പം മുതലപ്പൊഴിയിൽ മത്സ്യ തൊഴിലാളികളെ സമ്പൂർണ്ണമായും അവഗണിക്കുന്ന നടപടിയാണ് ഗവൺമെൻറ് സ്വീകരിച്ചതെന്നും ലത്തീൻ കത്തോലിക്കാ ബിഷപ്പ് യൂജിൻ പെരേര. ഗവൺമെൻറ് തലത്തിൽ ഇന്നലെ നടന്ന യോഗത്തിൽ കാര്യമായ നടപടികളൊന്നും കൈ കൊണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു
