ഏക വ്യക്തിനിയമത്തെ കുറിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് ശശി തരൂർ എംപി. ബില്ല് ഇത്തവണ പാർലമെന്റിൽ വരുമോ എന്ന് സംശയമാണ്. ബില്ലിന്റെ കരടുരൂപം വന്നതിനുശേഷം കൂടുതൽ പറയാമെന്നും ശശി തരൂർ. അതോടൊപ്പം എല്‍ഡിഎഫ് സെമിനാര്‍ ചീറ്റിപ്പോയ വാണമെന്ന് കെ.മുരളീധരന്. സെമിനാര്‍ ചീറ്റിപ്പോയതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കെ. മുരളീധരന്.