നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാത്തതിനെ തുടർന്ന് ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്കായി സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
നിയമ നടപടിയുമായി സർക്കാർ
