ലൈഫ് മിഷന് കേസില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അറിവോടെയുമാണെന്ന് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ കേസിൽ പ്രതി ചേര്‍ത്തിട്ടില്ല. ഇഡിയുടെ അതീവഗുരുതരമായ ഈ വീഴ്ചയ്ക്കെതിരേ വിചാരണവേളയില്‍ കോണ്‍ഗ്രസ് കക്ഷിചേരുമെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു.
ലൈഫ് മിഷന് കേസില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളിയെന്ന് കെ സുധാകരൻ
