ഇന്ന് പുലർച്ചെ ദില്ലിയിലെ ആർ കെ പുരത്ത് വെടിവെപ്പ്. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ചികിത്സയിലിരിക്കെയാണ് മരണം. ആർകെ പുരം അംബേദ്കർ കോളനിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ദില്ലി പൊലീസ് അക്രമികൾക്കായി തെരച്ചിൽ തുടങ്ങി.പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
ദില്ലിയിൽ വെടിവെപ്പ്
