റേഞ്ച് റോവര്‍ സ്പോര്‍ട് എസ്വിആറിന്റെ പകരക്കാരന് എത്തി. കൂടുതല്‍ ശക്തവും പുതിയതുമായ എഞ്ചിന്, 23 ഇഞ്ച് കാര്‍ബണ്‍ ഫൈബര്‍ വീലുകള്‍, മറ്റ് ഒന്നിലധികം നവീകരണങ്ങള്‍ എന്നിവയുള്ള പുതിയ തലമുറ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ് വിയാണെത്തിയത്. ഉയര്‍ന്ന-പ്രകടനമുള്ള എസ്യുവി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരു പുതിയ ട്വിന്‍-ടര്‍ബോ 4.4 എല്‍ വി8 എഞ്ചിന് സഹിതമാണ് എത്തുന്നത്. ബിഎംഡബ്ല്യുവില്‍ നിന്നാണ് ഈ എഞ്ചിന് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇത് 626 കുതിരശക്തിയും 800 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്കുന്നു. പുതിയ 2024 റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വി എക്കാലത്തെയും ശക്തവും വേഗതയേറിയതുമായ ലാന്‍ഡ് റോവര്‍ കാറാണ്.